രാജാക്കാട്- കുത്തുങ്കൽ റൂട്ടിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണിത്…മൂന്നാറിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയാണിത്… കുമളിയിലെത്തുന്ന വിനോദ സഞ്ചാരികൾക്കു നെടുങ്കണ്ടം വഴി ചെമ്മണ്ണാർ എത്തി ഏഴു കിലോമീറ്റർ ദൂരം സഞ്ചരിച്ചാലും,,, നേര്യമംഗലത്തു നിന്ന് അടിമാലിയിലൂടെ രാജാക്കാട് എത്തി അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാലും കുത്തുങ്കലിൽ എത്താം…
കാലവര്ഷത്തില്മാത്രം നീരൊഴുക്കുള്ള വെള്ളച്ചാട്ടമാണ് ഹൈറേഞ്ചിന്റെ അതിരപ്പള്ളി എന്നറിയപ്പെടുന്ന കുത്തുങ്കല്‍ വെള്ളച്ചാട്ടം.ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടമായിരുന്നു കുത്തുങ്കല്‍ വെള്ളച്ചാട്ടം.കുത്തുങ്കല്‍ ഇലക്ട്രോ പ്രോജക്ടിന് വേണ്ടി പന്നിയാര്‍ പുഴയില്‍ ചെക്ക് ഡാം നിര്‍മ്മിച്ചപ്പോള്‍ ഹൈറേഞ്ചിന്റെ അതിരപ്പള്ളിയും അപ്രതിക്ഷമായി. പിന്നീട് മഴക്കാലമെത്താന്‍ കാത്തിരിക്കണം കുത്തുങ്കള് വെള്ളച്ചാട്ടം ഇങ്ങനെ ആസ്വദിക്കണമെങ്കില്‍.